കണ്ണൂർ: തോട്ടട പോളിടെക്നിക്കിൽ കോളജിൽ നടന്നുവരുന്ന ഇന്റർ പോളിടെക്നിക്ക് കലോത്സവത്തിന്റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്ക് മുന്നേറുന്നു.
കൊട്ടിയം ശ്രീനാരായണ 110 പോയിന്റുകളോടെയാണ് മുന്നിൽ നിൽക്കുന്നത്.100 പോയിന്റുകൾ നേടിയ തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക്ക് രണ്ടാം സ്ഥാനത്തും 81 പോയിന്റുകൾ നേടി തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് മൂന്നാം സ്ഥാനത്തുമാണ്. ഇന്നലെ 12 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. മത്സര ഇനങ്ങൾ, ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ ചുവടെ.
നാടൻപാട്ട്: കണ്ണൂർ ഗവ. പോളിടെക്നിക്, തൃക്കരിപ്പൂർ ഇകെഎൻഎം ഗവ. പോളി, കാസർഗോഡ് ഗവ. പോളി. നാടോടി നൃത്തം (ആൺ കുട്ടികൾ): മാനസ് മഹേശ്വർ, (തൃപ്രയാർ ശ്രീരാമ ഗവ. പോളി), ഹരികൃഷ്ണൻ ഹരിലാൽ, (ഗവ. പോളി, കോതമംഗലം) ഇരുവരും ഒന്നാം സ്ഥാനം പങ്കിട്ടു. ശ്രേയസ് ബിജേഷ്, (തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്), കിഷോർ ബേബി, (കടുത്തുരുത്തി ഗവ.പോളി). പദ്യം ചൊല്ലൽ (ഇംഗ്ലീഷ്): ഇബ്രാഹിം ഫത്താഹ്, (കാസർഗോഡ് ഗവ. പോളി)
പി.കെ. ഷഹീം അജ്മൽ (തിരൂരങ്ങാടി എകെഎൻഎം ഗവ. പോളി), ജോയൽ ജോമോൻ, (കൊട്ടിയംശ്രീനാരായണ). പ്രസംഗം (ഇംഗ്ലീഷ്): ജിം സാറ ജോർജ്, (കളമശേരി ഗവ. പോളി),ജോയൽ ജോമോൻ, (കൊട്ടിയം ശ്രീനാരായണ), കെ.എസ്. സിധ ഫാത്തിമ (തൃപ്രയാർ ശ്രീരാമ ഗവ. പോളി). നാടോടി നൃത്തം (പെൺ കുട്ടികൾ): എസ്.ആർ. അഭിരാമി സുനിൽ (തിരുവനന്തപുരം സെൻട്രൽ പോളി), എം.ആർ.കൃഷ്ണ (തൃശൂർ ഗവ. വനിതാപോളി) ഇരുവരും ഒന്നാംസ്ഥാനം പങ്കിട്ടു.
നീരദ ജോബിഷ്, (കോഴിക്കോട് ഗവ. വനിതാ പോളി). ഗായത്രി ജെ. പിള്ള, (കൊട്ടിയം ശ്രീനാരായണ), നന്ദന സന്തോഷ്, (കൂട്ടുകാരൻ പോളിടെക്നിക് വടക്കൻ പറവൂർ) ഇരുവരും മൂന്നാം സ്ഥാനം പങ്കിട്ടു.
ലളിത ഗാനം (പെൺ കുട്ടികൾ): ഹെന്തിയ ബി സ്റ്റാലിൻ (കോഴിക്കോട് ഗവ. പോളി), ടി.എസ്. ധിയ (തൃശൂർ ഗവ. വനിത പോളി). പി.ആർ. ആര്യ (മീനങ്ങാടി ഗവ. പോളി), ബി.എസ്. കാർത്തിക (കായംകുളം ഗവ. വനിതാ പോളി) ഇരുവരും മൂന്നാം സ്ഥാനംപങ്കിട്ടു.
സമാപനം നാളെ, മന്ത്രി സണ്ണി
ജോസഫ് ഉദ്ഘാടനം ചെയ്യും
ഇന്റർ പോളി ടെക്നിക്ക് കലോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനം ഉച്ച കഴിഞ്ഞ് ഒന്നിന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇന്റർപോളി യൂണിയൻ ചെയർമാൻ അഭിലാഷ് കെ. യു അധ്യക്ഷത വഹിക്കും. മേയർ പി ഇന്ദിര, എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളാകും.